തമിഴ് സൂപ്പർതാരം വിക്രവും മകന് ധ്രുവ് വിക്രവും ഒരുമിക്കുന്നു. വിക്രമിന്റെ 60-ാമത് സിനിമയിലാണ് മകനും അഭിനയിക്കുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബുരാജ് ആണ്.
രജനീകാന്ത് നായകനായ പേട്ട ആണ് കാർത്തിക് സുബ്ബുരാജിന്റെ സംവിധാനത്തിൽ ഒടുവിൽ ഇറങ്ങിയ ചിത്രം. ധനുഷ് നായകനായ ആക്ഷൻ ത്രില്ലർ ജഗമേ തന്തിരം ആണ് കാർത്തിക് സുബ്ബുരാജിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.
ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമായ ‘ആദിത്യവര്‍മ’ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. കാർത്തിക് സുബ്ബുരാജ് ചിത്രം ധ്രുവ് വിക്രമിന് തമിഴകത്ത് വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
വിക്രമിന്റെ അടുത്ത സിനിമയായ ‘കോബ്ര’ നിര്‍മിക്കുന്നതും സെവന് സ്ക്രീന്‍ സ്റ്റുഡിയോ ആണ്.