ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറയുന്ന ചിത്രമാണ് ഇരുഗപ്പട്ര്. മുറുകെ പിടിച്ചിരിക്കുന്നത് എന്നാണ് ആ വാക്കിന്റെ അര്‍ഥം. ഞാനും ഏറ്റവും മുറുകെ പിടിച്ചിരിക്കുന്നത് എന്റെ ഭാര്യയെത്തന്നെയാണ്.
വളരെ ചെറുപ്പത്തില്‍ത്തന്നെ എന്റെ വിവാഹം കഴിഞ്ഞു. വിവാഹം എന്താണെന്ന് അറിഞ്ഞിട്ട് അതിനുള്ളിലേക്ക് ഇറങ്ങണം എന്ന് പറയുന്നതാണ് ഈ സിനിമ.
പക്ഷെ എന്നെ സംബന്ധിച്ച്, യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഒരു 50 ശതമാനം മാത്രമേ അതിനെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടു പേരും വളരെ ചെറിയ പ്രായമായിരുന്നു. രണ്ടു പേര്‍ക്കും ജീവിതത്തെക്കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ എന്താണ് വിവാഹം എന്നും എങ്ങനെയാണ് പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നത് എന്നുമൊക്കെ ഞങ്ങള്‍ ഒരുമിച്ച് അറിഞ്ഞ് മുന്നോട്ട് പോകുകയായിരുന്നു. നേരത്തെ വിവാഹം ചെയ്തതുകൊണ്ട് ആ പ്രായം ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്നത് ശരിയാണ്. പക്ഷെ ഒരു ബെസ്റ്റ് ഫ്രണ്ടിനൊപ്പം ജീവിതത്തില്‍ കൈ പിടിച്ചു നടക്കാന്‍ പറ്റുക എന്നത് വലിയ കാര്യമാണ്.