തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഒരു മോതിരമാണ് സംസാരവിഷയം. മറ്റാരുടെയുമല്ല, സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകള്‍ അക്ഷിതയുടേതാണ് കാണാതായ മോതിരം. ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ചെറുമകന്‍ മനു രഞ്ജിത്തുമായുള്ള നിശ്ചയസമയത്ത് അണിഞ്ഞ മോതിരമാണ് കാണാതായിരിക്കുന്നത്. ജൂലൈ രണ്ടാം വാരമാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹനിശ്ചയം നടന്നത്. കരുണാനിധി കുടുംബവുമായി ബന്ധം സ്ഥാപിച്ചതാണ് മോതിരം പോകാനുള്ള കാരണമെന്നാണ് അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു പരത്തുന്നത്.
ചെന്നൈയിലെ ഒരു പ്രമുഖ ഐസ്ക്രീം പാര്‍ലറില്‍ വച്ചാണ് മോതിരം നഷ്ടപ്പെട്ടത്. അക്ഷിത സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ലറില്‍ ചെലവഴിച്ച് തിരിച്ചിറങ്ങിയപ്പോള്‍ മോതിരം നഷ്ടമായി. ഐസ്ക്രീം പാര്‍ലറില്‍ തെരച്ചില്‍ നടത്തിയെങ്കിലും മോതിരം കണ്ടെടുക്കാനായില്ല. ചൊവ്വാഴ്ച പോലീസ് സ്‌റ്റേഷനിലെത്തി മോതിരം മോഷണം പോയെന്ന് അക്ഷിത പരാതി നല്‍കി. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിക്രമിന്റെയും മലയാളിയായ ഷൈലജ ബാലകൃഷ്ണന്റെയും മൂത്ത മകളാണ് അക്ഷിത. ധ്രുവ് എന്ന മകനും വിക്രംഷൈലജാ ദമ്പതികള്‍ക്കുണ്ട്. ഇരുമുഖന്‍ ആണ് വിക്രമിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.