കൊച്ചി: തദ്ദേശിയ വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ കടല്‍ പരീക്ഷണത്തിന്റെ നാലാംഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. വ്യോമയാന സൗകര്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും സംയോജിത പരീക്ഷണങ്ങളും ഇതോടനുബന്ധിച്ചു നടത്തി.
ജൂലൈ 22ന് കപ്പല്‍ കൈമാറാനാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ സ്മരണയ്ക്കായി ഓഗസ്റ്റ് 22ന് കപ്പല്‍ കമ്മീഷന് ചെയ്യും.
ഇന്ത്യന്‍ നേവിയും കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡും ചേര്‍ന്നാണ് എയര്‍ക്രാഫ്റ്റ് കാരിയറിന്റെ തദ്ദേശീയമായ രൂപകല്പനയും നിര്‍മാണവും നടത്തിയത്.
ഐഎസിയുടെ മെയ്ഡന്‍ സീ ട്രയല്‍സ് കഴിഞ്ഞ ഓഗസ്റ്റ് 21നു വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷം യഥാക്രമം ഒക്ടോബര്‍ 21നും ജനുവരി 22നും കടൽ പരീക്ഷണങ്ങളുടെ രണ്ടും, മൂന്നും ഘട്ടങ്ങള്‍ നടന്നു.