തിരുവനന്തപുരം:വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്ന് മന്ത്രി ജി. ആര് അനിൽ. സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകവേ മന്ത്രി പറഞ്ഞു.
ടി.വി.ഇബ്രാഹിം എം എല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. പൊതുവിതരണസമ്പ്രദായത്തിന്റെ തകര്‍ച്ചയും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും ആശങ്കയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.
പച്ചക്കറി വിലയെ സംബന്ധിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎൽഎമാർക്കുണ്ടോയെന്ന് മന്ത്രി ചോദിച്ചു. വിപണിയെക്കുറിച്ച് ഒന്നുമറിയാതെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയതെന്നും മന്ത്രി പറഞ്ഞു.
നെല്ലിന്റെ ഉത്പാദനം കൂടി. ഇന്നത്തെ തക്കാളിയുടെ വില പ്രതിപക്ഷത്തിന് അറിയുമോയെന്നും രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസാണെന്നും മന്ത്രി പറഞ്ഞു.
പഴയ രീതിയിൽ ചിന്തിക്കാതെ കുറച്ചുകൂടി വസ്തുതകൾ പരിശോധിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഉയർന്ന വിലയുള്ള അരി വർഷം 1600 കോടി രൂപ സബ്സിഡി നൽകിയാണ് സർക്കാർ നൽകുന്നതെന്നും ഇന്ത്യയിൽ എവിടെയുണ്ട് ഇത്തരത്തിലുള്ള പൊതുവിതരണ സംവിധാനമെന്നും മന്ത്രി ജി. ആര് അനിൽ ചോദിച്ചു.