ഇടുക്കി: കോവിഡ് 19 ലോക്ക്ഡൗണിന്റെ മറവിൽ പച്ചക്കറിക്ക് അമിത വില ഈടാക്കിയ കട പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍എസ് വെജിറ്റബിള്‍സ് എന്ന സ്ഥാപനമാണ് പൂട്ടിച്ചത്.
പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെയാണ് കട പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. വിവിധയിനം പച്ചക്കറികൾക്ക് 15 രൂപ മുതല്‍ 20 രൂപ വരെയാണ് ഇവർ അധികമായി ഈടാക്കിയത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്തും പോലീസും നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി സ്വീകരിച്ചത്. തമിഴ്നാട് സ്വദേശി സെന്തിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കട.