തിരുവനന്തപുരം: അക്കേഷ്യ, മാഞ്ചിയം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് വിലക്ക്. ജലചൂഷണമടക്കം കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്കേഷ്യ പ്ലാന്റേഷനുകൾ ഉണ്ട്. ഈ പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമമാണ് നേരിട്ടിരുന്നത്.