നാദാപുരം: കോടികള്‍ മുടക്കി പൂര്‍ത്തീകരിച്ച വിലാതപുരം കുടിവെള്ള പദ്ധതിയില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും ജനങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ജല അതോറിറ്റി.പുറമേരി പഞ്ചായത്തിലെ തണ്ണീര്‍പന്തല്‍ ,എളയടം, പെരുമുണ്ടച്ചേരി,അരൂര്‍ മേഖകളില്‍ ജല വിതരണം നടത്തുന്നതിന് വേണ്ടി 1996ല്‍ പൂര്‍ത്തീകരിച്ച വിലാതപുരം പദ്ധതിയാണ് (എആര്‍ഡബ്ല്യുഎസ്എസ്) പദ്ധതിയാണ് പാഴായത്.
ഗുളികപുഴയില്നിന്ന് വെള്ളമെടുത്ത് കോട്ടപ്പാറ മലയിലെ ശുദ്ധീകരണ ശാലയില്‍ നിന്ന് ശുദ്ധീകരിച്ച് വിലാതപുരത്തെ ആറ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലെത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി.അരൂര്‍ മലയാടപ്പൊയിലിലെ സംഭരണിയിലെത്തിച്ച് അരൂര്‍ ഭാഗത്ത് വിതരണം ചെയ്യാനും പദ്ധതി ഉണ്ടായിരുന്നു.
എളയടം,പെരുമുണ്ടച്ചേരി,അരൂര്‍ ഭാഗങ്ങളില്‍ 27 പൊതു ടാപ്പുകളും സ്ഥാപിച്ചിരുന്നു.എന്നാലിതുവരെ വെള്ളം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.പദ്ധതി കമ്മീഷന് ചെയ്തെന്നാണ് ജല അഥോറിറ്റി നേരത്തെ പറഞ്ഞത്.98 ലക്ഷം രൂപയാണ് എല്‍ഐസിയില്‍ നിന്ന് വാങ്ങിയത്.
പിന്നീട് പലവട്ടം നടത്തിയ അറ്റ ുറ്റപ്പണിക്കും ഓപ്പറേറ്റര്‍ക്ക് ശമ്പളമായി നല്കിയ തുകയും കൂട്ടിയാല്‍ ഒരു കോടി കവിയും പദ്ധതി വഴി വെള്ളം കിട്ടാതായതോടെ വടകര താലൂക്ക് സഭയില്‍ മെമ്പര്‍ കളത്തില്‍ ബാബു പരാതി ഉന്നയിച്ചിരുന്നു. പലവട്ടം കൃത്യമായി വിവരം നല്കാന് മടിച്ച വാട്ടര്‍ അതോറിറ്റി അവസാനം പ്രയാസം അറിയിക്കുകയായിരുന്നു.
പദ്ധതി പരാജയപ്പെടാന്‍ കാരണം അന്വേഷിക്കാനോ, പദ്ധതിയിലെ തകരാറ് പരിഹരിച്ച് വെള്ളമെത്തിക്കാനോ ജല അതോറിറ്റി തയാറാകുന്നില്ല.പദ്ധതിക്ക് സര്‍ക്കാര്‍ പണമനുവദിക്കുമെങ്കിലും കുടിവെള്ളമെത്തിക്കാന്‍ യതോരു ഉത്തരവാദിത്തവും കാണിക്കുന്നില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് ബാബു പറഞ്ഞു.