ആരക്കുഴ: പുനർനിർമിക്കാനായി പൊളിച്ചിട്ട ആരക്കുഴ വില്ലേജ് ഓഫീസിന്റെ മതിൽ നാളുകളേറെയായിട്ടും അതേപടി കിടക്കുന്നതിൽ പ്രതിഷേധമുയരുന്നു. കിഴക്കുവശത്തെ പഴയ മതിൽ പുതുക്കാനും മതിലില്ലാത്ത മറ്റു രണ്ടു ഭാഗങ്ങളിൽ പുതിയ മതിൽ പണിയാനും വേണ്ടിയാണു മതിൽ പൊളിച്ചത്. പുതിയ മതിൽ നിർമിക്കാൻ കരാറും നൽകിയിരുന്നു. എന്നാൽ കുറച്ചുഭാഗത്തു വാനം വെട്ടിയതല്ലാതെ പിന്നീടൊന്നും നടന്നില്ല.
ചുറ്റുമതിൽ പൊളിച്ചിട്ടിരിക്കുന്നതു വില്ലേജ് ഓഫീസിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ ഇവിടം സങ്കേതമായി ഉപയോഗിക്കുന്നതായും പരാതിയുണ്ട്. പൊളിച്ചിട്ടിരിക്കുന്ന ചുറ്റുമതിൽ എത്രയും വേഗം പുനഃസ്ഥാപിച്ചു വില്ലേജ് ഓഫീസ് സുരക്ഷിതമാക്കണമെന്ന് ആരക്കുഴ ജനകീയ സമിതി ആവശ്യപ്പെട്ടു.
ഇപ്പോൾ ഒന്നുമില്ല