പെരിങ്ങോട്ടുകര: വില്ലേജ് ഓഫീസിന് നല്ല കെട്ടിടം ഉണ്ടായാൽ മാത്രം പോരാ, ജനങ്ങൾക്ക് നല്ല സേവനം നൽകാനും ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി .മന്ത്രിമാരും ജനപ്രതിനിധികളുമല്ല വില്ലേജ് ഓഫീസുകളിൽ വരുന്നത്. ഏറ്റവും സാധാരണക്കാരാണ്. സേവനം മികച്ച താക്കാൻ രണ്ട് കംപ്യൂട്ടറുകളും സോഫ്റ്റ് വെയറുകളും നൽകാൻ ഗീതാ ഗോപി എം എൽ എ യോട് മന്ത്രി നിർദ്ദേശിച്ചു.
താന്ന്യം ഗ്രാമ പഞ്ചായത്തിൽ കാൽക്കോടി രൂപ ചെലവിട്ട് പണിയുന്ന കിഴക്കമുറി – വടക്കുമുറി വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്ത് ഇന്ന് രാവിലെ നിർവഹിക്കുകയായിരുന്നു മന്ത്രി.മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളുടെ വേലക്കാരാണെന്ന് മന്ത്രി പറഞ്ഞു.
ഗീതാഗോപി എം എൽ എ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങജായ ഷീല വിജയകുമാർ, സിജി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പരമേശ്വരൻ ഉൾപ്പടെ യുള്ള ജനപ്രതിനിധികളും വിവിധ രാഷ്ടീയകക്ഷി നേതാക്കളും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.