റോള്‍ ഏതായാലും കൃത്യമായി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പൃഥ്വിരാജ് മിടുക്കനാണ്. ചോക്ലേറ്റ് ബോയിയായും കുടുംബസ്ഥനായും പോലീസായും വില്ലനായുമെല്ലാം തകര്ത്തഭിനയിക്കാന് പൃഥ്വിക്കു സാധിക്കും എന്ന കാര്യത്തില്‍ സംശയം തീരെ വേണ്ട.
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും വില്ലനായി എത്തുകയാണ് പൃഥ്വിരാജ്. പക്ഷേ മലയാളത്തില്‍ അല്ല. അങ്ങ് ബോളിവുഡിലാണ് പൃഥ്വിയുടെ വില്ലന്‍ പരിവേഷം. അക്ഷയ് കുമാര്‍, തപ്സി പന്നു എന്നിവര്‍ മുഖ്യ റോളിലെത്തി ശിവം നായര്‍ സംവിധാനം ചെയ്യുന്ന നാം ശബാന എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബോളിവുഡിലെത്തുന്നത്. അനുപം ഖേര്‍, മനോജ് ബാജ്പേയി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.