മാർവൽ കോമിക്സിന്റെ മറ്റൊരു സൂപ്പർ ഹീറോ കഥാപാത്രം കൂടി വെള്ളിത്തിരയിലെത്തുന്നു. ഇത്തവണ നായകനല്ല, വില്ലനായ സൂപ്പർ ഹീറോയെയാണ് മാർവൽ അവതരിപ്പിക്കുന്നത്. വെനം എന്ന അമാനുഷിക കഥാപാത്രമായി ടോം ഹാർഡി എത്തുന്നു.
സ്പൈഡർമാൻ കഥകളിലെ ഒരു കഥാപാത്രമാണ് വെനം. റൂബെൻ ഫ്ളെഷർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിഷല്ലെ, റിസ് അഹമ്മദ്, സ്കോട്ട് ഹേസ്, റൈഡ് എന്നിവരും അഭിനയിക്കുന്നു. സോണി പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ഇതിനകം തന്നെ പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. ഒക്ടോബർ 5ന് ചിത്രം തിയറ്ററുകളിലെത്തും.