കണ്ണൂർ: വീട്ടിൽ പുസ്തക വില്പനയ്ക്കെത്തിയ വിവാഹിതയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ.
പള്ളിക്കുന്ന് സ്വദേശിയും പുഴാതി വില്ലേജ് ഓഫീസറുമായ രഞ്ജിത്ത് ലക്ഷ്മണനെ (36) യാണ് വനിതാ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം പള്ളിക്കുന്ന് പന്നേന്പാറയ്ക്കു സമീപമുള്ള വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്.
വീട്ടിൽ പുസ്തക വില്പനയ്ക്കെത്തിയ യുവതിയോട് പുസ്തകം വാങ്ങിക്കുകയും അതിന്റെ തുകയായ 500 രൂപ ഗൂഗിൾ പേ വഴി നൽകിയശേഷം മുറിക്കുള്ളിൽ കൊണ്ടുപോയി ബലാത്സംസംഗം ചെയ്തുവെന്നുമാണ് കേസ്.
സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട യുവതി വനിതാ പോലീസിനെ വിവരം അറിയിക്കുകയും വനിതാ സിഐ ലീലാമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വില്ലേജ് ഓഫീസറുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് ഇന്നു രാവിലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.