‘മറഡോണ’ കാണാന്‍ കാട് വിട്ട് പാമ്പ് തൃശൂരിലെ സ്വരാജ് റൗണ്ടില്‍; വിഷമില്ലെങ്കിലും വില്ലുണ്ണി ആളുകളെ പേടിപ്പിച്ച് നിര്‍ത്തിയത് ഒരു മണിക്കൂറോളം

തൃ​ശൂ​ർ: സ്വ​രാ​ജ് റൗ​ണ്ടി​ൽ നി​ര​വ​ധി “പാ​ന്പു’​ക​ൾ ഇ​ഴ​യു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും യ​ഥാ​ർ​ഥ പാ​ന്പി​നെ ക​ണ്ട​തോ​ടെ ആ​ളു​ക​ൾ ഞെ​ട്ടി.

സീ​ബ്രാ ലൈ​നൊ​ന്നും നോ​ക്കാ​തെ ജോ​സ് തി​യേ​റ്റ​റി​നു മു​ന്നി​ലൂ​ടെ പാ​ന്പ് റോ​ഡ് മു​റി​ച്ചുക​ട​ന്ന് തേ​ക്കി​ൻ​കാ​ട്ടി​ലേ​ക്കു ക​യറാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​ര​ക്കു മൂ​ലം എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പാ​ന്പും ക​ണ്‍​ഫ്യൂ​ഷ​നി​ലാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

പാ​ന്പി​നെ ക​ണ്ട​് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട​തോടെ റൗ​ണ്ടി​ലെ ഗ​താ​ഗ​ത​വും കു​രു​ങ്ങി. റോഡിന് അ​പ്പു​റ​ത്തേ​ക്കു ക​ട​ക്കാ​ൻ പ​റ്റാ​താ​യ​തോ​ടെ പാ​ന്പ് അ​ടു​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു ബൈ​ക്കി​ൽ ക​യ​റി. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും വ​നം​വ​കു​പ്പും സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്തി. പാ​ന്പി​നെ കാ​ണാ​ൻ ആ​ളു​ക​ളും തി​ക്കി​തി​ര​ക്കി​യ​തോ​ടെ അ​ര മ​ണി​ക്കൂ​റി​ല​ധി​കമാണ് വാ​ഹ​ന​ഗ​താ​ഗ​ത​ം ത​ട​സ​പ്പെ​ട്ടത്.

പാ​ന്പി​നെ പു​റ​ത്തി​റ​ക്കാ​ൻ പോ​ലീ​സും വ​ന​പാ​ല​ക​രും ഏ​റെ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ജു മു​ക്കാ​ട്ടു​ക​ര​യെ സ്ഥ​ല​ത്തെ​ത്തി​ച്ചു. സീ​റ്റി​ന​ടി​യി​ൽ ഒ​ളി​ച്ചി​രു​ന്ന പാ​ന്പി​നെ ഒ​ടു​വി​ൽ പി​ടി​കൂ​ടി കു​പ്പി​യി​ലാ​ക്കി. വി​ല്ലു​ണ്ണി എ​ന്നു വി​ളി​ക്കു​ന്ന പാ​ന്പാ​ണ് ആ​ളു​ക​ളെ ഒ​രു മ​ണി​ക്കൂ​റോ​ളം പേ​ടി​പ്പി​ച്ച് നി​ർ​ത്തി​യ​ത്. വി​ഷ​മി​ല്ലാ​ത്ത പാ​ന്പാ​ണ് ഇ​തെ​ന്നു പ​റ​യു​ന്നു.

Related posts