ബോയ്സി: യുഎസിലെ ഐഡഹോയിൽ പറക്കലിനിടെ രണ്ട് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ എട്ടു പേർ മരിച്ചതായാണ് റിപ്പോർട്ട്. തടാകത്തിനു മുകളിൽവച്ചാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്.
തകർന്ന് വീണ വിമാനങ്ങൾ തടാകത്തിൽ മുങ്ങിത്താണു. അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.