തിരുവനന്തപുരം: പദ്മഭൂഷണ് പുരസ്കാരം ലഭിച്ച നമ്പി നാരായണനെ വിമർശിച്ച മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരേ കേസെടുക്കാൻ നീക്കവുമായി സർക്കാർ. ഇക്കാര്യത്തിൽ സർക്കാർ നിയമോപദേശം തേടി.
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട്ടെ പൊതുപ്രവർത്തകനാണ് സെൻകുമാറിനെതിരേ പരാതിയുമായി രംഗത്തെത്തിയത്.
1994-ല് സ്വയം വിരമിച്ച നമ്പി നാരായണൻ പുരസ്കാരത്തിനുള്ള എന്ത് സംഭാവനയാണ് നൽകിയത്. അവാർഡ് നൽകിയവർ ഇത് വിശദീകരിക്കണമെന്നുമായിരുന്നു സെൻകുമാറിന്റെ വിവാദ പരാമർശം.