എന്റെ പിതാവ് ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. പത്താം ക്ലാസിന് ശേഷം ഞാനോ ചേട്ടനോ ചേച്ചിയോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ല.
ഞങ്ങള്‍ വലിയ സാമ്പത്തിക ഭദ്രതയുള്ളവരായിരുന്നില്ല. പാര്‍ട്ട് ടൈം ജോലി ചെയ്തായിരുന്നു ഞാന്‍ പണം കണ്ടെത്തിയിരുന്നത്.
മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് എടുത്ത് കൊടുക്കാന്‍ നിന്നിട്ടുണ്ട്. ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിംഗും ചെയ്തിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചിയിലെ ഒരു കഫെയില്‍ വെയിറ്ററായും ജോലി ചെയ്തിട്ടുണ്ട്. അന്നത്തെ ആ അനുഭവങ്ങളാണ് സിനിമയിലെത്തിയ ശേഷം എനിക്ക് തിരികെ ലഭിക്കുന്നത്.
-വിനയ് ഫോര്‍ട്ട്