കൊച്ചി: മലയാള സിനിമാരംഗത്ത് വര്‍ണ-ജാതി വിവേചനമുണ്ടെന്ന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിനായകൻ. മൂന്ന് വര്‍ഷം മുന്‍പാണ് താന്‍ ഇത് തിരിച്ചറിഞ്ഞതെന്നും വിനായകന് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസ്ഥതിക്കെതിരായ യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് അവാര്‍ഡ് കിട്ടാന്‍ കാരണമെന്നും വിനായകന് പറഞ്ഞു. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമില്ലെന്ന് പറയുന്നില്ല. ഓരോ ദിവസം കഴിയുമ്പോഴും ഞാന്‍ അത് അറിഞ്ഞുവരികയാണ്. അവാര്‍ഡ് കിട്ടിയത് കാരണം ഇനി സെലക്ടീവാകുന്നൊന്നുമില്ല. അതിനു മാത്രം സിനിമകളൊന്നും കിട്ടുന്നില്ലെന്നും വിനായകന് പറഞ്ഞു.