അവരെ പിടിക്കണം…! വിനായകന്‍റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാ വശ്യപ്പെട്ട് എ​ബി​വി​പിയുടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

പാ​വ​റ​ട്ടി: വി​നാ​യ​ക​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റു​ചെ​യ്ത് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ പാ​വ​റ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി. മു​ല്ല​ശേ​രി സെ​ന്‍റ​റി​ൽ​നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് പാ​വ​റ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഗു​രു​വാ​യൂ​ർ സി​ഐ ഇ.​ബാ​ല​കൃ​ഷ്ണ​ൻ, പാ​വ​റ​ട്ടി എ​സ്ഐ അ​രു​ണ്‍ ഷാ ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ട​ഞ്ഞു.

പോ​ലീ​സി​ന്‍റെ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ട്ട് മു​ന്നേ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട​ഞ്ഞു. ഇ​തി​നി​ടെ ചി​ല​ർ പോ​ലീ​സി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ലാ​ത്തി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​ഷേ​കി​നെ മു​ല്ല​ശേ​രി ബ്ലോ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ബി​വി​പി നേ​താ​ക്ക​ളാ​യ വി.​ആ​ർ.​അ​ജി​ത്, കെ.​വി​ഷ്ണു, ശ്രീ​ഹ​രി തൃ​പ്ര​യാ​ർ, കെ.​പി.​ഗോ​വി​ന്ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Related posts