എനിക്കും ചിലതു പറയാനുണ്ട്, കോടതി നടപടി പൂര്‍ത്തീകരിക്കട്ടെ, ദിലീപിനെ അറസ്റ്റു ചെയ്തത് മണ്ടത്തരമല്ല, ജനപ്രിയനെ തള്ളി വിനായകനും രംഗത്ത്

vനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ തള്ളി നടന്‍ വിനായകനും. ദിലീപിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍. ഇനി അങ്ങനെയാണെങ്കില്‍ സങ്കടകരമാണ്. തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന്‍ പറഞ്ഞു.

സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പ്പംകൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന 65–ാമത് നെഹ്‌റു ട്രോഫിയുടെ ലോഗോ പ്രകാശം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു വിനായകന്‍.

Related posts