കൊച്ചി: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തേക്കും. ഇതിനായുള്ള നടപടികൾ അന്വേഷണ സംഘം തുടങ്ങി. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ റെക്കോർഡ് പോലീസിന് മുന്നിൽ യുവതി ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
ദളിത് ആക്ടിവിസ്റ്റായ യുവതി നല്കിയ പരാതിയില്‍ കല്‍പ്പറ്റ പോലീസാണ് വിനായകനെതിരേ കേസെടുത്തിരുന്നത്. ഐപിസി 506, 294 ബി, കെപിഎ 120 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായി വിളിച്ചപ്പോള്‍ വിനായകന് അസഭ്യം പറയുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.