ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണം..! പോലീ സിന്‍റെ ക്രൂര മർദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മാ​ണ് യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെന്ന് ടി.​എ​ൻ.​ പ്ര​താ​പ​ൻ

vinayakan-deathതൃ​ശൂ​ർ: ദ​ളി​ത് യു​വാ​വി​നെ പാ​വ​റ​ട്ടി പോ​ലീ​സ് ലോ​ക്ക​പ്പി​ലി​ട്ടു മ​ർദിച്ച സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.മ​ർ​ദ്ദ​ന​ത്ത തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മാ​ണ് യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

നാ​ടെ​ങ്ങും മോ​ഷ​ണം ന​ട​ക്കു​ന്പോ​ൾ ക​ള്ള​ൻ​മാ​രെ പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത പോ​ലീ​സ് റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​രെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി ലോ​ക്ക​പ്പി​ലി​ട്ട് മ​ർ​ദ്ദി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​താ​പ​ൻ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​വ​റ​ട്ടി, എ​ള​വ​ള്ളി, മു​ല്ല​ശേ​രി, വെ​ങ്കി​ട​ങ്ങ്, ഏ​ങ്ങ​ണ്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്നു കോ​ണ്‍​ഗ്ര​സ് ഹ​ർ​ത്താ​ൽ ന​ട​ത്തു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Related posts