ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂരിൽ പോലീസിന്റെ ചോദ്യം ചെയ്തതിൽ മനംനൊന്ത് ആത്മഹത്യചെയ്ത വിനായകനെ പോലീസ് കസ്റ്റഡിയിൽ മർദ്ദിച്ചിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു.
സംഭവത്തിൽസമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഡിസിസി അംഗവും പഞ്ചായത്ത് പ്രതിപക്ഷനേതാവുമായ ഇർഷാദ്.കെ. ചേറ്റുവ ,മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, നാരായണൻ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
പിണറായി സർക്കാറിന്റെ ദലിത് വിരുദ്ധ സമീപനത്തിന്റെയും, പോലീസ് രാജിന്റെയും അവസാന ഇരയാണ് വിനായക് എന്ന് ഇവർ ആരോപിച്ചു. മർദ്ദനത്തിനിരയായി ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംന്പത്തിന് ഇരുപത്തി അഞ്ച് ലക്ഷം രൂപ സാന്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.