ഏങ്ങണ്ടിയൂർ :പോലീസ് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ദലിത് യുവാവ് ഏങ്ങണ്ടിയൂർ ചക്കാണ്ടൻ കൃഷ്ണൻകുട്ടി മകൻ വിനായകനു് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നാളെ കൈമാറുമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്ണ്ണി ഉണ്ണികൃഷ്ണൻ കാര്യാട്ട്,ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ഇർഷാദ്.കെ.ചേറ്റുവ എന്നിവർ അറിയിച്ചു. ഗാന്ധിഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് ധനസഹായം കൈമാറുന്നത്.
പ്രതിപക്ഷ നേതാവ് നയിച്ച പടയൊരുക്കം യാത്രയുടെ ഭാഗമായി ചാവക്കാട് നടന്ന സ്വീകരണ യോഗത്തിലാണ് ഡി.സി.സി.പ്രസിഡന്റ് ടി.എൻ.പ്രതാപൻ മുഖേന വിനായകന്റെ കുടുംബാംഗങ്ങൾ പ്രതിപക്ഷ നേതാവിന് നിവേദനം നൽകിയത്. നാളെ വൈകീട്ട് നാലിന് വിനായകന്റെ വസതിയിലെത്തി യു.ഡി.എഫ് നേതാക്കൻമാരുടേയും, പ്രവർത്തകരുടേയും സാന്നിധ്യത്തിൽ വിനായകന്റെ കുടുംബത്തിന്ന് ധനസഹായം കൈമാറും