ഏങ്ങണ്ടിയൂർ : പോലീസ് അതിക്രമങ്ങളെ സർക്കാർ ലാഘവത്തോടെ കാണുകയാണെന്നും തൊലിയുടെ നിറം നോക്കി കുറ്റവാളികളെ തീരുമാനിക്കുന്ന പോലീസ് മനോഭാവത്തിന്റെ ഇരയാണ് ഏങ്ങണ്ട ിയൂരിലെ വിനായകനെന്നും വി.ടി.ബലറാം എംഎൽഎ.
പോലീസ് മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ട ിയൂർ ചക്കാണ്ട ൻ കൃഷ്ണൻ മകൻ വിനയാകന്റെ ഒന്നാം ചരമ ദിനത്തിൽ കോണ്ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ന്ധവിനായകൻ ഓർമ്മ ദിനം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനായകനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസിന്റെ സമീപനം മൂലമാണെന്നും, പാവപ്പെട്ട വിനായകന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും, കുറ്റാരോപിതർക്കെതിരെ മാതൃകാപരമായ നടപടി സ്കരിക്കണമെന്നും എംഎൽഎ പറഞ്ഞു
.മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, കെപിസിസി അംഗം അഡ്വ. എ.എം.രോഹിത്, മത്സ്യതൊഴിലാളി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് യു.കെ.പീതാംബരൻ, ഡിസിസി അംഗങ്ങളായ ഇർഷാദ് കെ.ചേറ്റുവ, മനോജ് തച്ചപ്പുള്ളി, സി.എ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി യു.ക്കെ സന്തോഷ് സ്വാഗതവും, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സി.എസ് നാരായണൻ നന്ദിയും പറഞ്ഞു.
വിനായകന്റെ അച്ഛൻ കൃഷ്ണൻ, സഹോദരൻ വിഷ്ണുദാസ് എന്നിവരും സന്നിഹിതരായിരുന്നു. നേരത്തെ നേതാക്കളും പ്രവർത്തകരും വിനായകന്റെ വീട്ടിലെത്തി. അമ്മ ഓമനയെ കണ്ട ് വിനായകന്റെ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്.