ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടൻ കൃഷ്ണൻ കുട്ടിയുടെ മകൻ വിനായകെന്റ മരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് മാതാപിതാക്കളും വേട്ടുവ സർവീസ് സൊസൈറ്റി ഭാരവാഹികളും സിബിഐയെക്കൊണ്ട് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്കി.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേന്പറിൽ നേരിട്ട് ചെന്ന് മാതാപിതാക്കളും സഹോദരനും പരാതി നല്‍കിയത്.പാവറട്ടി പോലിസ് സ്റ്റേഷനിൽ വിനായകനെ മർദിച്ചവരും ആത്മഹത്യക്ക് കാരണക്കാരുമായ സിപിഒ കെ.സാജൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 107 പ്രകാരം കേസെടുക്കണമെന്ന് പരാതയിൽ ആവശ്യപ്പെട്ടു.
പ്രതികളായ ഉദ്യോഗസ്ഥരെ സർക്കാരിന്റെ സേവനമേഖലകളിൽ നിന്ന് നീക്കം ചെയ്യണെമന്നും പരാതിയിൽ ആവശ്യപ്പെട്ടു. വേട്ടുവാ സർവീസ് സൊസൈറ്റി ഭാരവാഹികളായ ആനന്ദൻ വടക്കുംന്തല, ഗംഗാധരൻ മാങ്ങാടി, വേലായുധൻ മേലേടത്ത്, പി.കെ.അനീഷ് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.
2017 ജൂണ്‍ 17ന് പാവറട്ടി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വിട്ടയച്ച ശേഷം 18 വി നായകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഈ കേസിന്റെ അന്വേഷണത്തെക്കുറി ച്ച് ലോകായുക്ത മാർച്ച് 2ന് കേസ് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രിയെ കാണനെത്തിയ വിനായകന്റെ മാതാപിതാക്കൾ ശ്രീജിത്തിന്റെ കൊലപാതകത്തിൽ കുറ്റവാളികൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്പിൽ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന്റെ സഹോദരനെയും സന്ദർശിച്ചിരുന്നു.