തിരുവനന്തപുരം: സൂപ്പർതാരം രജനീകാന്ത് നായകനായ ജയിലർ എന്ന സിനിമയെയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന വിനായകനെയും പ്രശംസിച്ച് മന്ത്രി വി.ശിവൻകുട്ടി.
ഈ ചിത്രത്തിന് നിരവധി മാനങ്ങളുണ്ടെന്നും കൊണ്ടാടപ്പെടേണ്ട ഒന്നാണെന്നും അഭിപ്രായപ്പെട്ട മന്ത്രി ഇത് വിനായകന്റെ സിനിമയാണെന്ന് പ്രശംസിക്കുകയും ചെയ്തു.
ഫേസ്ബുക്കിലാണ് വിനായകനെ പ്രശംസിച്ചു മന്ത്രി വി.ശിവൻകുട്ടി കുറിപ്പ് ഇട്ടത്. രജനീകാന്തും വിനായകനും അഭിമുഖം നിൽക്കുന്ന ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.
നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ രജനിക്കൊപ്പം മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, തമന്ന, യോഗി ബാബു എന്നിവരടക്കമുള്ള വലിയ താരനിരയാണ് ഉള്ളത്.