പോലീസ് മർദ്ദനത്തെത്തുടർന്നു ജീവനൊടുക്കിയ വിനായകന്‍റെ കേസ് ലോകായുക്ത അന്വേഷിക്കും; ഒപ്പം കസ്റ്റഡിയി ലെടുത്ത ശരത്തിനോടും ഫോറന്‍സിക് സർജനോടും നേരിട്ട് ഹാജരാകാൻ നിർദേശം

പോലീസ് മർദ്ദനത്തെത്തുടർന്നു ജീവനൊടുക്കിയ വിനായകന്‍റെ കേസ് ലോകായുക്ത അന്വേഷിക്കും. വിനായക നൊപ്പം പോലീസ് കസ്റ്റഡിയിൽ എടുത്ത ശരത്തിനോടും പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജനും നേരിട്ടു ഹാജരാകണമെന്നും ലോകായുക്ത നിർദേശിച്ചു. ജൂലൈ 16,17 തിയതികളിലെ പാവറട്ടി സ്റ്റേഷനിലെ ജനറൽ ഡയറി ഹാജരാക്കാനും നിർദേശമുണ്ട്.

പോലീസിന്‍റെ ക്രൂരമായ മർദ്ദനത്തെത്തുർന്നാണ് വിനായകൻ ജീവനൊടുക്കിയതെന്നും കേസ് പോലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കഴിഞ്ഞ ദിവസം വിനായകന്‍റെ കുടുംബം ആരോപിച്ചിരുന്നു.

Related posts