ജയിലർ സിനിമ ഇത്രയൊരു സ്പേസിലെത്തുമെന്ന് കരുതിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഹിറ്റാണ്. ഇതൊക്കെ ഒരു ഭാഗ്യം ആണ്.
സംവിധായകൻ നെൽസണും പടം കണ്ട ജനവും ഹാപ്പിയാണ്. 20 കൊല്ലമെടുത്തു ഞാൻ ഒന്ന് ഇരിക്കാൻ. രാജീവിന്റെ കമ്മട്ടിപ്പാടത്തോട് കൂടിയാണ് ഞാൻ ഒന്ന് ഇരുന്നത്.
ഇല്ലെങ്കിൽ ഇപ്പോഴും ഞാൻ ജൂണിയർ ആർട്ടിസ്റ്റ് ആയി നിൽക്കേണ്ടി വന്നേനെ. ജയിലറിലെ വര്മന് എന്ന കഥാപാത്രം ഒരു വര്‍ഷക്കാലത്തോളം ഹോള്‍ഡ് ചെയ്തു.
ഇത്രയും കാലം താന്‍ മുഴുകിയ മറ്റൊരു കഥാപാത്രം ഇല്ല. എനിക്ക് സീറ്റ് കിട്ടുന്നതിൽ അതൃപ്തിയുള്ള ചിലർ കാണും. അവർക്ക് ചിലപ്പോൾ എന്റെ നിറമാകും പ്രശ്നം, ചിലപ്പോൾ ജാതിയായിരിക്കാം. എനിക്ക് കാശ് ഇത്രയും കിട്ടിയിട്ടും അത് ചിലർക്ക് അംഗീകരിക്കാൻ പറ്റിയിട്ടില്ല.
ജയലറിലെ എന്റെ പ്രതിഫലം 35 ലക്ഷം രൂപയൊന്നുമല്ല. പ്രൊഡ്യൂസര്‍ കേള്‍ക്കേണ്ട, അതൊക്കെ നുണയാണ്. ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ട്.
എനിക്കിത്രയൊക്കെ പൈസ കിട്ടി എന്ന് സഹിക്കാന്‍ പറ്റാത്തവരാണ് അങ്ങനെ പറഞ്ഞത്. നാട്ടിലുള്ള വിഷങ്ങൾ എഴുതി വിടുന്നതാണ്.
ഇത്രയൊക്കെയെ വിനായകന് കിട്ടേണ്ടു എന്ന് കരുതുന്നവരാണ് അവരൊക്കെ. എന്നെ പൊന്നുപോലെയാണ് അവർ ഷൂട്ടിംഗ് ലൊക്കേഷനുകളിലൊക്കെ കൊണ്ടുനടന്നത്.
എനിക്ക് അത്രയൊക്കെ മതി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം കിട്ടുന്നുണ്ടെങ്കിൽ അത് മതി. ആളുകൾ എന്തെങ്കിലുമൊക്കെ പറയട്ടെ.