ഈ​രാ​റ്റു​പേ​ട്ട​യി​ൽ ഇ​ന്നു കാ​ണു​ന്ന​തെ​ല്ലാം ഉ​ണ്ടാ​ക്കി​യ​ത് പി​സി​യെ​ന്ന് ഷോ​ൺ ജോ​ർ​ജ്; “ഇ​തൊ​ക്കെ ഉ​ണ്ടാ​ക്കാ​ന്‍ കാ​ശ് പി.​സി. ജോ​ര്‍​ജി​ന്‍റെ കു​ടും​ബ​ത്തു​നി​ന്നാ​ണോ?’ പ​രി​ഹ​സി​ച്ച് ന​ട​ന്‍ വി​നാ​യ​ക​ന്‍

കൊ​ച്ചി: ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ര്‍​ജി​നെ​യും മ​ക​ന്‍ ഷോ​ണ്‍ ജോ​ര്‍​ജി​നെ​യും പ​രി​ഹ​സി​ച്ച് ന​ട​ന്‍ വി​നാ​യ​ക​ന്‍.മ​ത​വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ പി.​സി. ജോ​ര്‍​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ ഷോ​ണ്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട​യി​ലെ സി​ഐ ഓ​ഫി​സും മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യും ഉ​ള്‍​പ്പെ​ടെ ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ ഇ​ന്ന് കാ​ണു​ന്ന​തെ​ല്ലാം പി.​സി. ജോ​ര്‍​ജ് ഉ​ണ്ടാ​ക്കി​യ​താ​ണ് എ​ന്ന് ഷോ​ണി​ന്‍റെ പ്ര​സ്താ​വ​നയിൽ പറഞ്ഞിരുന്നു.

ഇ​തി​നെ​തി​രേ​യാ​ണു വി​നാ​യ​ക​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട​ത്. “ഇ​തൊ​ക്കെ ഉ​ണ്ടാ​ക്കാ​ന്‍ കാ​ശ് പി.​സി. ജോ​ര്‍​ജി​ന്‍റെ കു​ടും​ബ​ത്തു നി​ന്നാ​ണോ? ഇ​സ് ലാം മ​ത​വി​ശ്വാ​സി​ക​ള​ട​ക്ക​മു​ള്ള ജ​ന​ത്തി​ന്‍റെ നി​കു​തി​പ്പ​ണം കൊ​ണ്ട​ല്ലേ ഷോ​ണേ…?’ എ​ന്നാ​ണ് വി​നാ​യ​ക​ന്‍റെ പോ​സ്റ്റി​ലു​ള്ള​ത്.

Related posts

Leave a Comment