കൊച്ചി: നടൻ വിനായകനും സർക്കാരിനുമെതിരേ രൂക്ഷവിമർശനവുമായി ഉമ തോമസ് എംഎൽഎ.ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞുവിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ടെന്ന് ഉമ തോമസ് പറഞ്ഞു.
എന്തിന്റെ പേരിലായാലും വിനായകനെതിരെ നിസാര കേസെടുത്ത് ജാമ്യത്തിൽ വിട്ടത് അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഉമ തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
RELATED NEWS