കല്‍പ്പറ്റ: ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനു ജാമ്യം. ഇന്നു രാവിലെ അഭിഭാഷകനും ജാമ്യക്കാര്‍ക്കുമൊപ്പം കല്‍പ്പറ്റ പോലീസ് സ്റ്റേഷനിൽ ഹാജരായാണ് വിനായകൻ ജാമ്യമെടുത്തത്. അന്വേഷണസംഘം വിനായകന്റെ മൊഴി രേഖപ്പെടുത്തി.
ഏപ്രിൽ 18നു യുവതി കൽപ്പറ്റയിലായിരുന്നപ്പോഴാണ് കേസിന് ആധാരമായ ഫോൺ വിളി. കോട്ടയം പാമ്പാടി സ്വദേശിനിയായ ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിലാണ് വിനായകനെതിരെ കൽപ്പറ്റ പോലീസ് കേസെടുത്തത്. സംഭവം നടന്നപ്പോൾ യുവതി വയനാട്ടിലായതിനാൽ പരാതി കൽപ്പറ്റ പോലീസിനു കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. വിനായകനും യുവതിയുമായുള്ള ശബ്ദരേഖയുടെ ഫോറൻസിക് പരിശോധന നടത്തുവരികയാണ്.