ജയിലറിലെ വർമൻ എന്ന കഥാപാത്രം ഇത്രത്തോളം ഹിറ്റായി മാറുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. രജനികാന്ത് എന്ന മനുഷ്യന്റെ പിന്തുണകൊണ്ട് മാത്രമാണ് ഇത്രയും നന്നായി ആ വേഷം ചെയ്യാൻ കഴിഞ്ഞത്.
ജയിലറിൽ വിളിക്കുന്ന സമയത്ത് താൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല 10-15 ദിവസം അവിടെയായിരുന്നു. പിന്നീട് തിരിച്ചുവന്ന് നോക്കിയപ്പോഴായിരുന്നു ഒരുപാട് മിസ് കോൾ കണ്ടത്.
തിരിച്ച് വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരുപടം ചെയ്യുന്നതിനെപ്പറ്റി പ്രൊഡക്ഷൻനിൽനിന്നു പറയുന്നത്. നെൽസൺ ആണ് സംവിധാവനം എന്നും പറഞ്ഞു. കൂടുതൽ ഒന്നും എനിക്ക് ആലോചിക്കേണ്ടിവന്നില്ല. രജനി സാറിന്റെ പടമല്ലേ, നെൽസണെയും എനിക്കറിയാം. നെൽസൺ ആദ്യം ഒരു ഐഡിയ എനിക്ക് പറഞ്ഞതന്നു.
ഞാനാണ് പ്രധാന വില്ലനെന്നും പറഞ്ഞു. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്. രജനി സാറിനൊപ്പം അഭിനയിച്ച അനുഭവം വാക്കുകളിൽ പറയാൻ കഴിയില്ല.
ഒന്ന് കാണാൻപോലും സാധിക്കാതിരുന്ന അദ്ദേഹത്തിനൊപ്പം അഭിനയിക്കുക. എന്നതു മറക്കാൻ പറ്റില്ല, വർമൻ ഇത്രയും ലെവലിൽ എത്താൻ കാരണം രജനീകാന്താണ്. -വിനായകൻ