സംവിധായകൻ വിനയന്റെ മകൾ നിഖിലയുടെ വിവാഹം കഴിഞ്ഞു. കൊച്ചിയിലെ ഭാസ്കരീയ വിവാഹ മണ്ഡപത്തിൽ വച്ചായിരുന്നു വിവാഹം. പാലക്കാടു സ്വദേശിയും അമേരിക്കയിൽ ഗൂഗിളിൽ ഉദ്യോഗസ്ഥനുമായ നിഖിലാണു നിഖിലയെ വിവാഹം കഴിച്ചത്.
വിവാഹ സമയത്തു നിഖിലയ്ക്കു വരൻ നിഖിൽ മേനോൻ കൊടുത്തതു കിടിലൻ സർപ്രൈസ് ആയിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. താലി കെട്ടുന്ന സമയത്തു കാഴ്ചക്കാരേയും വധുവിനേയും ഞെട്ടിച്ചു കൊണ്ടു വരൻ നിഖിൽ വധു നിഖിലയുടെ കവിളിൽ ഒരു മുത്തം കൊടുത്തു. കണ്ടു നിന്നവരെയെല്ലാം വരൻ ഞെട്ടിച്ചു എന്നു തന്നെ പറയാം. വധുവിന്റെ മുഖത്താകട്ടെ ഞെട്ടലും ചമ്മലും ചിരിയുമായിരുന്നു.