ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ബാഹുബലിയിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകൻ. പ്രഭാസ് എന്ന നടൻ ആ ചിത്രത്തിനു ശേഷമാണ് സുപ്പർസ്റ്റാർ ആയത്.
താരമൂല്യത്തിന്റെ പേരിൽ മുൻകൂർ ചില ലിമിറ്റഡ് ബിസിനസ് നടക്കുമെന്നല്ലാതെ സിനിമ അത്യാകർഷകം ആയാലേ വമ്പൻ ബിസിനസും പേരും ലഭിക്കൂ.
ആയിരക്കണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും വമ്പൻ സെറ്റുകളും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ഒക്കെ പങ്കെടുക്കുന്ന പത്തൊൻപതാം നൂറ്റാണ്ട് ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണ്. -വിനയൻ