പരീക്ഷണ ചിത്രങ്ങളിലൂടെ മലയാളത്തില് തന്റേതായ ഒരിടം സൃഷ്ടിച്ച സംവിധായകനാണ് വിനയന്.
സൂപ്പര്സ്റ്റാര് എന്ന ചിത്രം സംവിധാനം ചെയ്തുക്കൊണ്ടാണ് വിനയന് സിനിമാരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്ന്ന് മലയാളത്തിലെ സൂപ്പര്സ്റ്റാറുകള്ക്കൊപ്പം പ്രവര്ത്തിക്കാന് അദ്ദേഹത്തിന് അവസരം ലഭിച്ചു.
നിലവില് മലയാള സിനിമയിലെ തലപ്പൊക്കമുള്ള പല താരങ്ങളെയും സിനിമയിലേക്ക് കൊണ്ടു വന്നത് വിനയനാണ്.
ഇപ്പോഴിതാ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് വിനയന്.
നിരന്തരമായി ചെയര്മാന് ഇടപെടല് നടത്തുവെന്ന പരാതി സീനിയറായ ഒരു ജൂറി അംഗം സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിക്കാന് മന്ത്രിയുടെ പിഎസിനെ വിളിച്ചുപറഞ്ഞിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്നും രഞ്ജിത്ത് ഈ ജൂറി അംഗത്തോട് അവാര്ഡ് നിര്ണയ വേളയില് 19ാം നൂറ്റാണ്ട് ചവറുപടമാണെന്നും സെലക്ഷനില് നിന്നും ഒഴിവാക്കാമായിരുന്നുവെന്നും പറഞ്ഞതായും വിനയന് പറയുന്നു.
മൂന്ന് അവാര്ഡുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്. സംഗീതത്തിനും ഡബ്ബിങ്ങിനുമായിരുന്നു അവാര്ഡ്.
മൂന്ന് അവാര്ഡുകള് ചിത്രത്തിന് കൊടുക്കാന് പോകുകയാണെന്ന് അറിഞ്ഞപ്പോള് രഞ്ജിത്ത് കലിപൂണ്ടുവെന്നും താന് ഇക്കാര്യം പറയുന്നത് കൈയ്യില് കൃത്യമായ തെളിവുകള് വെച്ചിട്ടാണെന്നും വിനയന് പറയുന്നു.
വേണ്ടി വന്നാല് ഈ തെളിവുകളെല്ലാം താന് എല്ലാ മീഡിയകള്ക്കും കൊടുക്കാനും തയ്യാറാണെന്നും വിനയന് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.