നമ്മള് ഉയര്‍ച്ചയില്‍ എത്തുമ്പോഴൊക്കെ അതെല്ലാം നമ്മുടെ മാത്രം എന്തോ അസാമാന്യ കഴിവു കൊണ്ടാണന്നു വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും.
ആ വിജയത്തിന്റെ ഒക്കെ പിന്നില്‍ നമ്മള് രക്ഷപ്പെടണമേ എന്ന് ആത്മാര്‍ഥമായി ചിന്തിച്ച ചിലരുടെ പ്രാര്‍ഥനയും പരിശ്രമവും കൂടി ഉണ്ടായിരുന്നു എന്നോര്‍ക്കണം.
അവരുടെ പ്രാര്‍ഥനയുടെ ഫലത്തെ നമുക്ക് ഭാഗ്യമെന്നോ യോഗമെന്നോ, ഗുരുത്വമെന്നോ ഒക്കെ വിളിക്കാം.
അതില്ലായിരുന്നു എങ്കില്‍ നമ്മളെ ക്കാളേറെ കഴിവും സര്‍ഗശേഷിയും ഉള്ള പലരും പടിക്കുപുറത്തു നില്ക്കുമ്പോള്,
തനിക്ക് ഈ സോപാനത്തില്‍ കയറി ഇരിക്കാന്‍ കഴിയില്ലായിരുന്നു എന്നു ചിന്തിക്കുന്ന കലാകാരനും മനുഷ്യനും ഒക്കെ ആയി നമ്മള് മാറണം.
നന്ദിയും സ്നേഹവും ഒക്കെ മനസില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതൊരു പ്രത്യേക സുഖമാണ്. -വിനയന്