ചേര്‍ത്തല: സിനിമാ നിർമാണത്തിന്റെ പേരില്‍ 1.4 കോടി തട്ടിച്ചെന്ന പരാതിയില്‍ സംവിധായകന് വിനയനെതിരേ പോലീസ് കേസെടുത്തു.
പ്രമുഖ വ്യവസായിയും നിർമാതാവും എസ്എൻഡിപി നേതാവുമായ വി.എന്‍. ബാബു നല്കിയ പരാതിയിലാണ് നടപടി. എഫ്ഐആര്‍ ആലപ്പുഴ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവായി.
മാരാരിക്കുളം പോലീസാണ് പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡവൈഎസ്പിക്കാണ് അന്വേഷണ ചുമതല.