സിനിമ തിയറ്ററിലെത്തും മുന്നേ പ്രേക്ഷകരുടെ ശ്രദ്ധനേടാൻ പല നുണുക്ക് വിദ്യകളും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കാട്ടാറുണ്ട്. ഇപ്പോൾ ദാ ഒരു സേവ് ദ ഡേറ്റുമായി എത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്.
ഇൻസ്റ്റഗ്രാമിൽ വിനയ് ഫോർട്ട് പങ്കുവച്ച നടൻ അരുൺ കുര്യന്റെയും നടി ശാന്തി ബാലചന്ദ്രന്റെയും സേവ് ദ ഡേറ്റ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചിത്രം പുറത്തുവന്നതോടെ എല്ലാവരും താരങ്ങൾക്ക് ആശംസയുമായി സോഷ്യൽ മീഡിയയിൽ എത്തി. എന്നാൽ ഫോട്ടോയുടെ സത്യാവസ്ഥ പുറത്തുവന്നതോടെ സംഗതി കോമഡിയായി.
അരുൺ ആണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവിട്ടത്. വിനയ് പുറത്തുവിട്ട സേവ് ദ ഡേറ്റ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്നുള്ള ചിത്രത്തിലുള്ളതാണ്. മാത്രമല്ല ഫോട്ടോയിലെ ഡേറ്റ് ചിത്രത്തിന്റെ റിലീസ് ഡേറ്റാണെന്നും അരുൺ പറഞ്ഞു.