നെയ്യാറ്റിന്‍കര: സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ എം. വിന്‍സന്റ് എംഎല്‍എയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. അന്വേഷണസംഘം എംഎൽഎ ഹോസ്റ്റലിൽനിന്നു കണ്ടെത്തിയ ഫോൺ ആണ് ഫോറൻസിക് പരിശോധിനയ്ക്ക് അയക്കുന്നത്.
അതേസമയം ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പോലീസ് കസ്റ്റഡിയിലുള്ള എംഎൽഎയെ പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കില്ലെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി എംഎൽഎയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്നു വൈകുന്നേരം നാലു വരെയാണു പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വിന്‍സെന്റ് നല്കിയ ജാമ്യഹര്‍ജി കോടതി ഇന്നു പരിഗണിക്കും.