ജീവിതപങ്കാളിക്കു വേണ്ട മൂന്ന് ക്വാളിറ്റിയെക്കുറിച്ച് ചോദിച്ചാല്‍ എന്റെ കരിയറിനെ മനസിലാക്കണമെന്നുണ്ട്. ട്രിപ്പ് ഒക്കെ പോകണം എന്ന് പറയുമ്പോള്‍ എനിക്കതിനൊന്നും പറ്റില്ലെന്ന് പറയരുത്.
എവിടെയാണെങ്കിലും പോകണം, ഭക്ഷണപ്രിയനോ, അല്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് കൊടുക്കാനോ കഴിയണം.
പിന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പല കാര്യങ്ങളിലും കണ്ട്രോള് ചെയ്യാന്‍ പറ്റാത്ത കുറച്ച് കാര്യങ്ങളുണ്ട്. എനിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ പറ്റാത്ത കാര്യങ്ങളുമുണ്ട്.
അതില്‍ സഹായിക്കുന്ന ആളായിരിക്കണം. എന്റെ നെഗറ്റീവും പോസിറ്റീവും മനസിലാക്കുകയും എല്ലാ കാര്യത്തിനും ഒപ്പമുണ്ടായി രിക്കുകയും വേണം. -വിൻസി അലോഷ്യസ്