അഞ്ച് വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്, തനിക്കുനേരേ ലൈംഗികാത്രികമങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്.
പ്രതിഫലത്തിന് കരാര്‍ പോലും പല സിനിമകളിലും ഉണ്ടായിട്ടില്ല. അഡ്വാന്‍സ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്.
ലൈംഗികാതിക്രമം പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിന് വേണ്ടി സര്‍ക്കാരുകളും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കേള്‍ക്കുന്നത്.
ഞാനും എല്ലാവരെയും പോലെ എന്താണ് സത്യാവസ്ഥ എന്നറിയാന്‍ കാത്തിരിക്കുകയാണ്. ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പറഞ്ഞ് ഒരാള്‍ വരുമ്പോള്‍ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാന്‍ നമ്മള് തയാറാവണം. -വിൻസി അലോഷ്യസ്