പുരസ്കാരം കരിയറിലെ പ്രധാനപ്പെട്ട നേട്ടമാണ്. വളരെ സന്തോഷമുണ്ട്. രേഖ എന്ന സിനിമയ്ക്ക് എന്തെങ്കിലും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എനിക്ക് ചെറുപ്പം മുതലേ സിനിമാ മോഹം ഉണ്ടായിരുന്നു.
അന്ന് കണ്ണാടിയുടെ മുന്നിൽ എന്തെങ്കിലും കോപ്രായം കാട്ടുമ്പോൾ അച്ഛനും അമ്മയും എന്താ ഈ കാട്ടിക്കൂട്ടുന്നതെന്ന് ചോദിക്കും. പക്ഷെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹമായിരുന്നു.
നായികാ നായകൻ എന്ന ഷോയിലൂടെ സിനിമയിലേക്ക് ചാൻസ് കിട്ടി. ഇപ്പോൾ അത് രേഖ വരെ എത്തി. കാവ്യ മാധവൻ, മഞ്ജു വാര്യർ, മീര ജാസ്മിൻ എന്നിവരൊക്കെ ഇന്റർവ്യൂ കൊടുക്കുന്നത് കണ്ടപ്പോൾ എപ്പോഴെങ്കിലും അത് പോലെ ആകണം എന്ന് ആഗ്രഹിച്ചിരുന്നു.
അടുത്തിടെ ഒരു ചടങ്ങിൽ വച്ച് കണ്ടപ്പോൾ കാവ്യ ചേച്ചിയോട് ഇക്കാര്യം നേരിട്ട് പറഞ്ഞു. രേഖയ്ക്ക് വേണ്ടി ഒരുപാട് പ്രയത്നിച്ചു. വീട്ടുകാരോട് പോലും ചോദിക്കാതെയാണ് സിനിമയിൽ ഇന്റിമസി സീൻ ചെയ്തത്. -വിൻസി അലോഷ്യസ്