എറണാകുളത്ത് കോളേജില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു പ്രണയം ഉണ്ടായിരുന്നത്. വീട്ടുകാര്‍ പിടിച്ചു.
അങ്ങനെ അതൊന്നു ബ്രേക്കപ് ആക്കേണ്ടി വന്നു. അതിനോടൊപ്പം തന്നെ എന്റെ ഏറ്റവും അടുത്ത സുഹൃത്തും മരിച്ചു.
രണ്ടിന്റെയും കൂടി കാര്യം ആയപ്പോള്‍ ആണ് അങ്ങനെ ചെയ്തത്. പിന്നീട് പ്രാക്ടിക്കലി ചിന്തിച്ചപ്പോള്‍ അത് പ്രശ്നമായി തോന്നി.
രണ്ട് വ്യത്യസ്ത മതത്തില്‍പ്പെട്ടവരായിരുന്നു ഞങ്ങള്‍. അങ്ങനെയാണ് ഞാന്‍ തന്നെ അത് അവസാനിപ്പിച്ചത്.
അവിടെ അതിനെ സൊ കോള്‍ഡ് തേച്ചു എന്നായി. രണ്ടു രണ്ടര കൊല്ലം സുഹൃത്തുക്കളാലും കോളജിലും എല്ലാം ഒറ്റപ്പെട്ടു.
പ്ലസ്ടു മുതലുളള സുഹൃത്തായിരുന്നു. അവന്റെ മരണം എന്നെ തളര്‍ത്തി. ഡിപ്രഷനായിരുന്നു. ഞാന്‍ ബ്രേക്കപ് ആകാൻ അതും കാരണമാകാം -വിന്‍സി അലോഷ്യസ്