സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചശേഷം വലിയ മാറ്റമാണ് കാണുന്നത്. ആളുകള്‍ പെട്ടെന്ന് മാറുന്നത് മനസിലാകും. രേഖ എന്ന ചിത്രം മുതല്‍ പലപ്പോഴും മാറ്റം വന്നിട്ടുണ്ട്.
രേഖ തിയറ്ററില്‍ ഓടിയില്ല. അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇനി വീട്ടിലിരിക്കാന്‍ സമയം ഉണ്ടാകില്ല. വെച്ചടി വെച്ചടി കയറ്റം, കുറേപ്പടങ്ങള്‍ എന്നൊക്കെയാണ്.
എന്നാല്‍ യഥാർഥത്തിൽ ഞാൻ ഇപ്പോഴും വീട്ടിലിരിക്കുകയാണ്. എനിക്ക് വരുന്ന പടങ്ങള്‍ വളരെ ലിമിറ്റഡാണ്. സെലക്ടീവ് ആകുമ്പോള്‍ അതും ഇല്ല. അത് റിയാലിറ്റിയാണ്.
എന്നാല്‍ കുഴപ്പമില്ല. ഇതില്‍ പോട്ടെ, വരേണ്ടത് കറക്റ്റ് സമയത്ത് കറക്റ്റായത് എനിക്ക് വരും എന്നാണ് എനിക്ക് തോന്നുന്നത്. അത്രയും കോണ്‍ഫിഡന്‍സ് ഉള്ളതുകൊണ്ട് ഇങ്ങനെ നിന്ന് പോകുന്നു. വരുന്നത് ചെയ്യും. ഇനിയിപ്പോ ഫീല്‍ഡ് ഔട്ടാണെങ്കിലും ഹാപ്പി. -വിൻസി അലോഷ്യസ്