സിനിമ എന്നുപറയുന്നത് എപ്പോഴും പ്രവാചനാതീതമാണ്. ചിലപ്പോഴൊക്കെ അത് നമ്മുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കും. ഒരു സിനിമ വന്നു.
നല്ല കഥാപാത്രം. അവര്‍ക്ക് ഞാന്‍ മെലിയണമായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടാന്‍ തുടങ്ങി. ഭക്ഷണം കുറച്ചു. തടി ഒതുങ്ങി തുടങ്ങി.
പക്ഷേ സിനിമ തുടങ്ങുന്നതിന് മൂന്നു ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു. മുറിയടച്ചിരുന്ന് കരഞ്ഞു.
കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതു കൊണ്ട് തടി തിരികെപിടിക്കാന്‍ തുടങ്ങി. ഡിപ്രഷനും ആംഗ്സൈറ്റിയും എന്താണെന്ന് അറിയുന്നത് അപ്പോഴാണ്.
ഒന്നും ശരിയാകുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് വികൃതിയിലേക്ക് വിളിക്കുന്നത്. അത് നല്ലൊരു തുടക്കമായിരുന്നു എന്ന് വിൻസി അലോഷ്യസ്.