സിനിമ ഉപേക്ഷിച്ച് മറ്റൊരു മേഖലയിലേക്ക് പോകുമോ എന്ന കാര്യമൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല.
എന്തായാലും മുപ്പത്തിയഞ്ച് വയസ് വരെ സിനിമയുമായി മുന്നോട്ടുപോകാം എന്ന രീതിയിലാണ് കാണുന്നത്.
അഭിനയം കഴിഞ്ഞിട്ട് പിന്നെ എന്താണെന്ന ചോദ്യം ഇപ്പോള്‍ എനിക്കില്ല. സിനിമയില്‍ വരാന്‍ വേണ്ടിയാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്.
വീട്ടില്‍ പറയാതെയാണ് അതിന്റെ ഓഡിഷന് പങ്കെടുത്തത്. ആദ്യ പെര്‍ഫോമന്‍സ് ചെയ്യുമ്പോള്‍ പോലും വീട്ടില്‍ അറിയിച്ചില്ല.
അങ്ങനൊരു തീരുമാനം എടുത്തത് പോലും സിനിമയില്‍ വരും എന്നുള്ള ആത്മവിശ്വാസം കൊണ്ടായിരുന്നു.
ബേസിക്കലി ഹ്യൂമന്‍സ് ആര് പോളിഗമിസ്റ്റ് എന്ന് കനകം കാമിനി കലഹത്തില്‍ പറയുന്നത് പോലത്തെ സ്വഭാവമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.
പ്രണയമുണ്ട്, പ്രണയങ്ങളുണ്ട്. ഒരാളോട് മാത്രമുള്ള പ്രണയമില്ല. ഞാനൊരു പോളിഗമിസ്റ്റാണ്.
ആര്‍ക്കും അറിയാത്തൊരു വിന്‍സി അലോഷ്യസുണ്ട്. അത് വെളിപ്പെടുത്തിയാല്‍ എല്ലാവര്ക്കും അറിയാവുന്ന വിന്‍സിയായി മാറും.
-വിൻസി അലോഷ്യസ്