ചേ​ട്ട​ച്ഛ​നൊ​പ്പം വീ​ണ്ടും


ചേ​ട്ട​ച്ഛ​ന്‍റെ സ്‌​നേ​ഹ​വും വാ​ത്സ​ല്യ​വും മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​ര്‍ അ​നു​ഭ​വി​ച്ചി​ട്ട് 27 വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ചേ​ട്ട​ച്ഛ​നെ വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് വി​ന്ദു​ജ മേ​നോ​ന്‍.

സി​നി​മ​യി​ലെ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ കൊ​ച്ചി​യി​ലെ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വേ​ള​യി​ലാ​ണ് വി​ന്ദു​ജ വീ​ണ്ടും മോ​ഹ​ന്‍​ലാ​ലി​നെ ക​ണ്ടു​മു​ട്ടി​യ​ത്. മോ​ഹ​ൻ​ലാ​ൽ എ​ന്ന അ​തു​ല്യ പ്ര​തി​ഭ​യു​ടെ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ‘പ​വി​ത്രം’.
വി​ന്ദു​ജ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഇ​ട്ട പോ​സ്റ്റ് ഇ​പ്പോ​ൾ വൈ​റ​ൽ ആ​യി​രി​ക്കു​ക​യാ​ണ്.

”27 വ​ര്‍​ഷ​ത്തി​നു ശേ​ഷം മീ​നാ​ക്ഷി, ചേ​ട്ട​ച്ഛ​നെ ക​ണ്ടു​മു​ട്ടി. ഇ​ത് അ​വി​സ്മ​ര​ണീ​യ​മാ​യ മ​റ്റൊ​രു അ​നു​ഗ്ര​ഹ​മാ​ണ്. സം​വി​ധാ​യ​ക​ന്‍ ടി.​കെ രാ​ജീ​വ് കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​യി​രു​ന്ന​തി​നാ​ല്‍ ഇ​തി​ന് കൂ​ടു​ത​ല്‍ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു” എ​ന്നാ​ണ് വി​ന്ദു​ജ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

1994ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ​വി​ത്ര​ത്തി​ൽ ഇ​വ​ർ​ക്കൊ​പ്പം തി​ല​ക​ന്‍, ശോ​ഭ​ന, ഇ​ന്ന​സെ​ന്‍റ്, കെ​പി​എ​സി ല​ളി​ത, ശ്രീ​വി​ദ്യ, ന​രേ​ന്ദ്ര​പ്ര​സാ​ദ്, സു​ധീ​ഷ്, നെ​ടു​മു​ടി വേ​ണു, ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

Related posts

Leave a Comment