ചേട്ടച്ചനോട് (മോഹൻലാൽ) വഴക്കു കൂടിയതിനാണ് ഞാൻ ഏറ്റവും കൂടുതൽ വിമർശനം കേട്ടത്. അന്ന് ആ പ്രായത്തിൽ മോഹൻലാൽ എന്ന വ്യക്തി ആരാണെന്നൊന്നും അറിയില്ലല്ലോ?
മോഹൻലാലിനെ എങ്ങനെയാണ് ചീത്തപറയാൻ പറ്റിയത് എന്നുപറഞ്ഞ് എനിക്ക് നിരവധി കത്തുകൾ വന്നിരുന്നു.
ഒടുവിൽ സഹിക്കാൻ കഴിയാതെ രാജീവേട്ടനോട് ഞാൻ പരാതി പറഞ്ഞു. നീ നന്നായിട്ട് ചെയ്തതുകൊണ്ടല്ലേ അവരങ്ങനെ പറയുന്നത്, ആ രീതിയിലല്ലേ കാണേണ്ടത് എന്നുപറഞ്ഞ് രാജീവേട്ടൻ ആശ്വസിപ്പിച്ചു.
എന്റെ ജീവിതത്തിലെ പവിത്രമായ ഒരു പവിത്രം തന്നെയാണ് പവിത്രം.
-വിന്ദുജ മേനോൻ