നൃത്തവും പാട്ടും പോലെയാണ് അഭിനയത്തെയും കാണുന്നത്.
ഏറ്റവും മികച്ച രീതിയിൽ ചെയ്യുക എന്നതാണ് അന്നും ഇന്നും തുടരുന്നത്.
അതിനാലാണ് ഓടി നടന്നു അഭിനയിക്കുന്നത് തിരഞ്ഞെടുക്കാതിരുന്നത്.
ഒന്നോ രണ്ടോ സീൻ മാത്രം ഉള്ള കഥാപാത്രം അവതരിപ്പിക്കാനാണ് മിക്കപ്പോഴും വിളിക്കുക.
മുൻപ് അഭിനയിച്ചത് മുഴുനീള വേഷത്തിലോ പാട്ടുസീനിലുമായിരിക്കും.
വളരെ കുറഞ്ഞുപോകുന്നുവോ എന്ന തോന്നലിൽ പലപ്പോഴും വേണ്ടെന്ന് വയ്ക്കുന്നു.
എന്നാൽ ഇപ്പോഴത്തെ സിനിമയിൽ മിക്ക താരങ്ങൾക്കും ഒന്നോ രണ്ടോ സീൻ മാത്രമാണ്.
അതുമായി പൊരുത്തപ്പെടാൻ സ്വയം പാകപ്പെടണം.കഥാപാത്രം സംതൃപ്തി തരണമെന്ന് ആഗ്രഹിക്കുന്ന ആളാണ്.
-വിന്ദുജ മേനോൻ